Type Here to Get Search Results !

Temporary Jobs In Kerala Government Departments and Aided Institutions| Apply Now

Temporary Jobs In Kerala Government Departments and Institutions|  Selection without Exam

സർക്കാർ, അർദ്ധ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിലെ (സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ) താൽക്കാലിക അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ഒഴിവുകൾ താഴെ നൽകിയിരിക്കുന്നു . യോഗ്യത പരിശോധിച്ച് അർഹമായവ അപേക്ഷിക്കുക .  ഓരോ ആഴ്ചയിലും ഉണ്ടാകുന്ന ഒഴിവുകൾ ഈ പേജിൽ ഏറ്റവും ആദ്യം ഉൾപ്പെടുത്തി പോകുന്നതാണ് . നിങ്ങൾക്ക് ആവശ്യമെങ്കിൽ പേജ് ലിങ്ക് ബുക്ക്മാർക്ക് ചെയ്ത് (Add to Home Screen), ഓരോ ആഴ്ചയിലും ഈ പേജിൽ കയറി പുതിയ താൽക്കാലിക ഒഴിവുകൾ പരിശോധിക്കാവുന്നതാണ് .



--

ഓവർസീയർ

കാസർകോട് ചെങ്കള ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവ് . 

യോഗ്യത 

മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്ട്സ്മാൻ സിവിൽ ഡിപ്ലോമ . 

അഭിമുഖം സെപ്റ്റംബർ 26 ന് രാവിലെ 12 ന് പഞ്ചായത്ത് ഓഫീസിൽ നടക്കും . 


അപേക്ഷാ രീതി 

ഉദ്യോഗാർത്ഥികൾ യോഗ്യത , പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 11 നകം എത്തണം . 

അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നിശ്ചയിച്ച കൗണ്ടറിൽ ഏൽപ്പിക്കണം . 


ഫോൺ നമ്പർ : 04994 280 224


➖️➖️➖️➖️➖️

ഗസ്റ്റ് അധ്യാപക നിയമനം 

പത്തനംതിട്ട വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുളള ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു . 


യോഗ്യത : ബി.ടെക് ഫസ്റ്റ് ക്ലാസ് . 


അപേക്ഷാ രീതി 

താൽപര്യമുളള ഉദ്യോഗാർഥികൾ ബയോഡേറ്റാ മാർക്ക്ലിസ്റ്റ് , പത്താംതരം / തത്തുല്യം , യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഈ മാസം 26 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളേജ് ഓഫീസിൽ നടത്തപ്പെടുന്ന ടെസ്റ്റ് / അഭിമുഖത്തിന് ഹാജരാകണം .


➖️➖️➖️➖️➖️

ഡേറ്റാ എൻട്രി ഓപ്പറേറ്റർ | തെറാപ്പിസ്റ്റ്

പത്തനംതിട്ട ജില്ലയിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 10.30 ന് പത്തനംതിട്ട ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തും.

പ്രായം : 01.01.22 ന് 40 വയസ് കവിയരുത്. 

യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദം, ഡിസിഎ/തത്തുല്യം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പ്രവീണ്യം. 

കൺസോളിഡേറ്റഡ് പേ 13500 രൂപ. ഒഴിവ് - ഒന്ന്.


തെറാപ്പിസ്റ്റ് തസ്തികയിലേക്കുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 11ന്. പ്രായം 01.01.22 ന് 40 വയസ് കവിയരുത്. 

യോഗ്യത : ഒരു വർഷത്തെ ഗവ.അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്, കൺസോളിഡേറ്റഡ് പേ 14000 രൂപ. ഒഴിവ് - രണ്ട്.


ഫോൺ നമ്പർ : 90726 50492


➖️➖️➖️➖️➖️

മേട്രൺ കം റസിഡണ്ട് ട്യൂട്ടർ

കോഴിക്കോട് പട്ടികജാതി വികസന വകുപ്പിന് കീഴിൽ ഇരിങ്ങല്ലൂർ, അഴിയൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികളുടെ രാത്രി കാലപഠന മേൽനോട്ടചുമതലകൾക്കായി മേട്രൺ കം റസിഡണ്ട് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും ബി.എഡും ഉളളവരായിരിക്കണം. നിയമനം 2022-2023 അധ്യയന വർഷത്തേക്ക് (2023 മാർച്ച് 31 വരെ) മാത്രമായിരിക്കും.


അപേക്ഷാ രീതി 

താൽപര്യമുള്ളവർ സെപ്തംബർ 24 ന് രാവിലെ 10.30 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാപട്ടിക ജാതി വികസന ഓഫീസിൽ കൂടികാഴ്ചക്ക് ഹാജരാകണം.


ഫോൺ നമ്പർ : 0495 237 0379


➖️➖️➖️➖️➖️

വാച്ചർ ഒഴിവുകൾ                                             

വയനാട് വനിതാ ശിശു വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മാനന്തവാടി ശാന്തിനഗറിൽ പ്രവർത്തിക്കുന്ന വനിതാ ഷെൽട്ടർ ഹോമിൽ കൗൺസിലർ, വനിത വാച്ചർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൗൺസിലർക്ക് എം. എസ് ഡബ്ല്യു (മെഡിക്കൽ ആൻഡ് സൈക്യാട്രി)യും വാച്ചർക്ക് എട്ടാം ക്ലാസുമാണ് വിദ്യാഭ്യാസ യോഗ്യത.


പ്രായം : 35 നും 58 നും ഇടയിൽ.


അപേക്ഷാ രീതി 

യോഗ്യതയുള്ളവർ അപേക്ഷകൾ സൂപ്രണ്ട്, ഷെൽട്ടർഹോം, ആറാട്ടുത്തറ പി.ഒ, മാനന്തവാടി എന്ന വിലാസത്തിലോ ഇമെയിൽ വിലാസത്തിലോ സെപ്തംബർ 24 ന് നകം സമർപ്പിക്കണം.


ഇമെയിൽ : pkvs2012@gmail.com

ഫോൺ നമ്പർ : 94961 03165


➖️➖️➖️➖️➖️

അദ്ധ്യാപക ഒഴിവുകൾ 

തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട്.

ഇതിലേക്കായി സെപ്റ്റംബർ 26ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് എഞ്ചിനിയറിംങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.


അപേക്ഷാ രീതി 

സെപ്റ്റംബർ 24ന് വൈകുന്നേരം നാലിന് മുൻപായി വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകർ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 26ന് രാവിലെ 10ന് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.


വെബ്സൈറ്റ് ലിങ്ക് : Click Here  


➖️➖️➖️➖️➖️

പ്രോഗ്രാം ഡെവലപ്പർ

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ കമ്മ്യൂണിക്കേഷൻ ഡിവിഷൻ നടപ്പിലാക്കിവരുന്ന എ.ആർ/വി.ആർ പ്രോജക്ടിലേക്ക് ഗെയിം ഡെവലപ്പർ ട്രെയിനീസിനെ പ്രതിമാസം 15,000 രൂപ നിരക്കിൽ പരിഗണിക്കുന്നതിനായി കംമ്പ്യൂട്ടർ സയൻസ്/ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐ.ടി/ എൻജിനീയറിംഗ്  ഇതിൽ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദവും സി++/ സി# എന്നീ പ്രോഗ്രാമിങ്ങിൽ കഴിവുമുള്ള ഉദ്യോഗാർഥികളുടെ വാക് ഇൻ ഇന്റർവ്യൂ സി ഡിറ്റിന്റെ ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവൻ ഓഫീസിൽ സെപ്റ്റംബർ 26-ന് ഉച്ചയ്ക്ക് ഒന്നു മുതൽ 1.30 വരെ നടത്തും.

ഉയർന്ന പ്രായ പരിധി 30 വയസ്. 

അപേക്ഷാ രീതി 

താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം സെപ്റ്റംബർ 26 ന് രാവിലെ 10 മുതൽ 1.30 വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

ഫോൺ നമ്പർ : 98476 61702


➖️➖️➖️➖️➖️

ശബരിമലയിൽ താത്കാലിക ജോലി 


കൊല്ലവർഷം 1198 -ലെ മണ്ഡല മകരവിളക്ക് അടിയന്തിരങ്ങളോടനുബന്ധിച്ച് ശബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുളള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. 

അപേക്ഷകർ 18 നും 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം. 

അപേക്ഷാ രീതി 

ആറു മാസത്തിനകം എടുത്തിട്ടുളള പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കു ന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗ സ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, മൊബൈൽ ഫോൺ നമ്പർ, മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിനേഷൻ 2 ഡോസ് എടുത്തു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പൂർണമായ മേൽവിലാസം എന്നിവ സഹിതം ദേവസം ആഫീസിലും ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വെളളപ്പേറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 30.09.2022 ന്  വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം -695003 എന്ന മേൽവിലാസത്തിൽ ലഭിക്കേണ്ടതാണ്. 

അപേക്ഷയോടൊപ്പം പോലിസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും ഹാജരാക്കേണ്ടതാണ്.


വെബ്സൈറ്റ് ലിങ്ക് : Click Here  


➖️➖️➖️➖️➖️

ഉന്നതി - 2022 ജോബ്ഫെയർ - മലപ്പുറം

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ സെപ്തംബർ 24 ന് പെരിന്തൽമണ്ണ തിരൂർക്കാട് നസ്റ  ആർട്സ് ആന്റ് സയൻസ് കോളേജിൽ വെച്ച് ഉന്നതി -2022 ജോബ്ഫെയർ സംഘടിപ്പിക്കുന്നു.


അപേക്ഷാ രീതി 

താൽപര്യമുള്ളവർക്ക് ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം കോളേജിൽ ഹാജരായി സൗജന്യമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ 250 രൂപ ഒറ്റത്തവണ ഫീസടച്ചു രജിസ്റ്റർ ചെയ്യുന്നവർക്ക് തുടർച്ചയായി എംപ്ലോയബിലിറ്റി സെന്ററിന്റെ സേവനങ്ങൾ ലഭിക്കും.

എംപ്ലോയബിലിറ്റി സെന്ററിലേക്കുള്ള രജിസ്ട്രേഷൻ ക്യാമ്പും കോളേജിൽ വെച്ച് സെപ്തംബർ 24 ന് നടക്കും.


ഫോൺ നമ്പർ : 0483 273 4737

➖️➖️➖️➖️➖️

ലൈബ്രേറിയൻ നിയമനം 

കോഴിക്കോട് ഇംഹാൻസിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.


അപേക്ഷാ രീതി 

താൽപര്യമുള്ളവർ ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്), കോഴിക്കോട് എന്ന വിലാസത്തിലോ ഇമെയിൽ വിലാസത്തിലോ സെപ്തംബർ 24 ന് 5 മണിക്ക് മുമ്പായി അപേക്ഷിക്കണം.


ഫോൺ നമ്പർ : 0495 235 9352

ഇമെയിൽ : office@imhans.ac.in


➖️➖️➖️➖️➖️

ബാങ്കിങ് കറസ്പോണ്ടന്റുമാരെ നിയമിക്കുന്നു 

പാലക്കാട് ബാങ്കിങ് സേവനങ്ങൾ താഴെത്തട്ടിൽ  എത്തിക്കുന്നതിനായി തപാൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലേക്ക് (ഐ.പി.പി.ബി) കരാറടിസ്ഥാനത്തിൽ ബാങ്കിങ് കറസ്പോണ്ടന്റുമാരെ നിയമിക്കുന്നു.

എസ്.എസ്.എൽ.സി. പാസായവർക്ക് അപേക്ഷിക്കാം.

പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. പ്രായപരിധി 18 മുതൽ 75 വയസു വരെ. സ്വന്തമായി ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ, ബയോമേട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം.

ഫോൺ നമ്പർ : 0491 254 5540

➖️➖️➖️➖️➖️

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു റിസർച്ച് ഫെല്ലോയുടെ ഒഴിവിൽ 30ന് രാവിലെ 10ന് തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. സുവോളജി, ലൈഫ് സയൻസ്, ഇക്കോളജി, എൻവയോൺമെന്റൽ സയൻസ് എന്നിയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം വേണം. അധിനിവേശ സ്പീഷിസുകളിൽ ഗവേഷണ പരിചയം അഭികാമ്യം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ഇതിനുപുറമെ ഡിസംബർ 2023 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘ഡൈവേർസിറ്റി ആൻഡ് ഡൈനാമിക്‌സ് ഓഫ് ട്രോപ്പിക്കൽ വെറ്റ് എവർഗ്രീൻ ഫോറസ്റ്റ് എക്കോ സിസ്റ്റം ഇൻ സതേൺ വെസ്റ്റേൺ ഘട്ട്‌സ് ഇൻ ദി കോൺടെസ്റ്റ് ഓഫ് ചെയ്ഞ്ചിങ് ക്ലൈമറ്റ്’ ൽ മൂന്ന് പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവിലേക്കും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഇതിന്റെ വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.



എന്യുമറേറ്റര്‍ നിയമനം

സംസ്ഥാന ഫിഷറീസ് വകുപ്പ് വഴി പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന ഫിഷ് ക്യാച്ച് അസസ്മെന്റ്’പദ്ധതിയിലേക്ക് ഒരു എന്യുമറേറ്റേറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 

യോഗ്യത 

അപേക്ഷകര്‍ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദമുള്ളവരോ, ഫിഷ്ടാക്സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക് എന്നിവ ഐശ്ചിക വിഷയങ്ങളായി ഏതെങ്കിലും ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവരോ ആയിരിക്കണം. സമാന മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം.

അപേക്ഷാരീതി 

സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, ജാതി, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അസലും പകര്‍പ്പുകളും സഹിതം ഈ മാസം 29ന് രാവിലെ 11ന് കോഴഞ്ചേരി പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖത്തില്‍ ഹാജരാകണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0468 2 967 720, 9496 410 686.


കെയര്‍ ടേക്കര്‍ നിയമനം

സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ ഭവനില്‍ കരാര്‍ അടിസ്ഥാനത്തില്‍ കെയര്‍ ടേക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറേറ്റര്‍, ലിഫ്റ്റ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രവര്‍ത്തപ്പിച്ച് പരിചയമുള്ള സ്വീപ്പിങ്, ക്ലീനിങ് തടങ്ങിയ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 25 നകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 049346 202626.


ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എംഎസ്ഡബ്ല്യു(കമ്മ്യുണിറ്റി ഡെവലപ്‌മെന്റ്)/എംബിഎ(മാര്‍ക്കറ്റിങ്), ടു വീലര്‍ ഡ്രൈവിങ് ലൈസന്‍സ് അഭിലഷണീയം. 

ഉയര്‍ന്ന പ്രായപരിധി 35 വയസ്. 

അവസാന തീയ്യതി ആഗസ്ത് 25. ഫോണ്‍ 9745100221.


മേട്രണ്‍ നിയമനം

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കോവൂര്‍ ഇരിങ്ങാടന്‍പളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലേക്ക് മേട്രണ്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്ത്രീകള്‍ക്ക് മാത്രം അപേക്ഷിക്കാം. 

അവസാന തീയ്യതി: ഓഗസ്റ്റ് 25.

ഫോണ്‍: 0495 2369545.



ഫെസിലിറ്റെറ്റര്‍ നിയമനം

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയായ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനത്തിന് കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റെറ്ററെ നിയമിക്കുന്നു. 

യോഗ്യത 

എം എസ് ഡബ്ല്യൂ / എം എ സോഷ്യോളജി / എം എ സൈക്കോളജി / വിമന്‍ സ്റ്റഡീസ് ആണ് യോഗ്യത. സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വാഹന ലൈസന്‍സ് എന്നിവയും അഭികാമ്യം. 

പ്രായപരിധി 22 – 35. അവസാന തീയതി ആഗസ്റ്റ് 25.കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2612477.


കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു


കാക്കൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടര്‍, ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത 

ഡോക്ടര്‍: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍

സ്റ്റാഫ് നേഴ്‌സ്: ജനറല്‍ നഴ്‌സിങ്/ബി.എസ്സ്.സി നഴ്‌സിങ്- കേരള നഴ്‌സസ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍

ഫാര്‍മസിസ്റ്റ്: ഡി ഫാം/ബിഫാം-പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍

ലാബ് ടെക്‌നീഷ്യന്‍: ഡിപ്ലോമ ഇന്‍ എം.എല്‍.ടി/ബി.എസ്സ്.സി എം.എല്‍.ടി പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.


അപേക്ഷാരീതി 

വിശദമായ ബയോഡാറ്റ യോഗ്യത സംബന്ധിച്ചുളള സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതമുളള അപേക്ഷ ആഗസ്റ്റ് 24 ന് 4 മണി വരെ കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക് 0495 2260232, 9496048199.


കരുനാഗപ്പള്ളി പോളിടെക്നികില്‍ ഒഴിവ്

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്,മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അതത് എന്‍ജിനീയറിംഗ് ശാഖയില്‍ ഫസ്റ്റ് ക്ലാസ്സ് ത്രിവല്‍സര ഡിപ്ലോമയുള്ളവരെയാണ് പരിഗണിക്കുന്നത്. 

അഭിമുഖം ഓഗസ്റ്റ് 24 ന് നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പാളിടെക്നിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ രാവിലെ 10ന് ഹാജരാകണം.ഫോണ്‍- 0476 2623597.


ഡാറ്റ എൻട്രി ഓപറേറ്റർ നിയമനം

ദേശീയ ആയുഷ് മിഷന്റെ കൊല്ലം ഓഫീസിൽ ഡാറ്റ എൻട്രി ഓപറേറ്ററുടെ കരാർ അടിസ്ഥാനത്തിലുള്ള ഒരു ഒഴിവുണ്ട്.

യോഗ്യത 

സർവകലാശാല ബിരുദവും ഡി.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി), ബി.ബി.എ, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസും സർക്കാർ (സാമൂഹിക മേഖലകൾ) രംഗത്തെ ജോലി പരിചയം, പി.എഫ്.എം.എസ്, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടൈപ്പിംഗ് സ്പീഡ് എന്നിവയാണ് യോഗ്യത. ആരോഗ്യം/ആയുഷ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് കൊല്ലം ആശ്രാമം ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) ഇന്റർവ്യൂവിന് ഹാജരാകണം.


കോഴിക്കോട് താത്കാലിക ഒഴിവ്

കോഴിക്കോട് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ വിവിധ വിഷയങ്ങളില്‍ അദ്ധ്യാപകര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ലാബ് അറ്റന്റന്റ്, ക്ലീനര്‍ തുടങ്ങിയ താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 

താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 22 ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനടുത്തുള്ള ഓഫീസില്‍ നേരിട്ട് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2372131, 9745531608


പ്രോഗ്രാം സ്റ്റാഫിന്റെ ഒഴിവുകൾ

കേന്ദ്ര തൊഴിൽ സംരംഭകത്വ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജൻ ശിക്ഷൺ സൻസ്ഥാനിൽ പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ, ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ തുടങ്ങി താൽക്കാലിക ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം. 

യോഗ്യത 

ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ, തസ്തികകളിലേക്കും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിലേക്കും അപേക്ഷിക്കാം. 

പ്രായപരിധി: 30-40, തൃശൂർ ജില്ലയിൽ താമസിക്കുന്നവരായിരിക്കണം. സാമൂഹ്യ ക്ഷേമ, സാക്ഷരത, തൊഴിൽ പരിശീലന രംഗങ്ങളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ള ഫീൽഡ് വർക്ക്‌ ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് മുൻഗണന. 


അപേക്ഷാരീതി 

വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഡയറക്ടർ, ജൻശിക്ഷൺ സൻസ്ഥാൻ, കെ.സി.ആർ.എ.22, കൂർക്കഞ്ചേരി പി.ഒ. തൃശൂർ ജില്ല, 680007 എന്ന വിലാസത്തിലോ jsskdr@gmail.com എന്ന മെയിൽ ഐഡിയിലോ ആഗസ്റ്റ് 22ന് മുമ്പായി അപേക്ഷിക്കുക.


ഡ്രൈവർ നിയമനം

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ (1 എണ്ണം) തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് 22, 23 തീയതികളിൽ രാവിലെ 11ന് സംസ്ഥാന ആർക്കൈവ്‌സ് ഡയറക്ടറേറ്റിൽ നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുന്നവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് (LMV with badge) എന്നിവ ഹാജരാകണം. മുൻപരിചയം അഭകാമ്യമായി പരിഗണിക്കും. പ്രായപരിധി 18-50 വയസ്.


കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിൽ ഒഴിവുകൾ.


കണ്ണൂരിലെ പയ്യാമ്പലത്തുള്ള കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിൽ ഫിറ്റർ/വർക്കർ തസ്തികയിലായി 14 ഒഴിവ്.


ഫിറ്റർ ഒഴിവ് : 1 


യോഗ്യത : മെക്കാനിക്കൽ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്, ടെക്സ്റ്റൈൽ പ്രോസസിങ് മെഷിനറീസ് പ്രവർത്തിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. 


വർക്കർ ഒഴിവ് : 13 


യോഗ്യത : അടിസ്ഥാന വിദ്യാഭ്യാസം, എസ്.എസ്.എൽ.സി അഭിലഷണീയം.


പ്രായപരിധി : 36 വയസ്സ് 


അപേക്ഷ രീതി

അപേക്ഷിക്കാനായി വെള്ളപേപ്പറിൽ തയാറാക്കിയ ബയോഡേറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ലിമിറ്റഡ്, തില്ലേരി റോഡ്, പയ്യാമ്പലം പി.ഒ, കണ്ണൂർ 670001 എന്ന വിലാസത്തിലേക്ക് അയക്കണം. 


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18. 


ഫോൺ നമ്പർ : 0497276797


ഓഫീസ് അസിസ്റ്റന്റ് നിയമനം 


സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ - കുടുംബശ്രീ തൃശൂർ ജില്ലയിൽ ജില്ലാമിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്ക്കുകളിൽ കരാർ അടിസ്ഥാനത്തിലുള്ള ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്ക് ബിരുദവും കപ്യൂട്ടർ പരിജ്ഞാനവും (മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്) യോഗ്യതയുള്ള കുടുംബശ്രീ കുടുംബാംഗങ്ങളിൽ നിന്നുള്ള വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 


ഒരു വർഷക്കാലത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് താൽപര്യമുള്ള, യോഗ്യതയും പരിചയസമ്പത്തുമുള്ള തൃശൂർ ജില്ലയിൽ നിന്നുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 


പ്രായപരിധി 35 വയസ്സ്. 


അപേക്ഷ രീതി

വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷ അയയ്ക്കേണ്ട വിലാസം - ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, രണ്ടാം നില, കളക്ട്രേറ്റ്, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ 680003. 


അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂൺ 15.


സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ - എറണാകുളം 


എറണാകുളം: വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വൺ സ്റ്റോപ്പ് സെന്ററിലെ സെന്റർ അഡ്മിനിസ്ട്രേറ്റർ (1 ഒഴിവ്), മൾട്ടിപർപ്പസ് ഹെൽപ്പർ (2 ഒഴിവ്) തസ്തികയിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 


കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണു നിയമനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയും ജോലി ചെയ്യുവാൻ സന്നദ്ധരായിട്ടുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. 


1. സെന്റർ അഡ്മിനിസ്ട്രേറ്റർ: ഹോണറേറിയം പ്രതിമാസം 22,000 രൂപ. നിയമബിരുദമോ സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദമോ ഉള്ളവരും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ ഗവൺമെന്റ്/ എൻ.ജി.ഒ നടത്തുന്ന പ്രൊജക്ടുകളിൽ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് 5 വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയം ഉള്ളവരും ആയിരിക്കണം. 


2. മൾട്ടിപർപ്പസ് ഹെൽപ്പർ (1) : ഹോണറേറിയം പ്രതിമാസം 8000 രൂപ. എസ്എസ്എൽസിയും പ്രവൃത്തി പരിചയവും (3 വർഷം അഭികാമ്യം) ഉള്ളവർക്ക് അപേക്ഷിക്കാം. ക്ലീനിംഗ്, കുക്കിംഗ് ജോലികൾ ചെയ്യാൻ സന്നദ്ധരായിരിക്കണം. 


അപേക്ഷ രീതി


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ ജൂൺ 15നു വൈകീട്ട് 5നു മുൻപായി കാക്കനാട് സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കണം. 


ഫോൺ നമ്പർ : 8281999057



വനിതാ ഹോംഗാർഡ് നിയമനം 


ആലപ്പുഴ: ജില്ലയിൽ വനിതാ ഹോംഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 


ആർമി, നേവി, എയർഫോഴ്സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി, അസാം റൈഫിൾസ് തുടങ്ങിയ സൈനിക- അർധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്.  


യോഗ്യത 

എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും നല്ല ശാരീരിക ക്ഷമതയുമുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിജയിയിച്ചവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് വിജയിച്ചവരേയും പരിഗണിക്കും. പ്രായം 35നും 58നും മധ്യേ. സർക്കാർ സർവ്വീസിൽ ജോലിയുള്ളവരെ പരിഗണിക്കുന്നതല്ല. 


അപേക്ഷകർ 18 സെക്കൻഡിനുള്ളിൽ 100 മീറ്റർ ദൂരം ഓട്ടം, 30 മിനിനിറ്റിനുള്ളിൽ മൂന്നു കിലോമീറ്റർ ദൂരം നടത്തം തുടങ്ങിയ ശാരീരിക ക്ഷമത പരിശോധനകൾ വിജയിക്കണം. 


പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ ഫയർ ആന്റ് റസ്ക്യു ഓഫീസിൽ ലഭിക്കും. 


അപേക്ഷ രീതി

പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 10 വരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ജില്ലാ ഫയർ ഓഫീസിൽ നൽകാം. 


ഫോൺ നമ്പർ : 04772251211



അധ്യാപക നിയമനം 

പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുള്ള പത്തനംതിട്ട, റാന്നി പ്രീ- മെട്രിക് ഹോസ്റ്റലുകളിലും പെൺകുട്ടികൾക്കായുളള പന്തളം, അടൂർ, തിരുവല്ല, മല്ലപ്പളളി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും 2022-23 അധ്യയന വർഷം ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു .


യോഗ്യത

യുപി ക്ലാസ് വിദ്യാർഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിനും ഹൈസ്കൂൾ ക്ലാസുകളിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറൽ സയൻസ് (ബയോളജി), ഫിസിക്കൽ സയൻസ് (ഫിസിക്സ് ആന്റ് കെമിസ്ട്രി), സോഷ്യൽ സ്റ്റഡീസ് എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ നൽകുന്നതിനായി അതതു വിഷയങ്ങളിൽ ബിരുദവും ബിഎഡ്/ പിജി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. 

യുപി ക്ലാസുകളിൽ ക്ലാസുകളെടുക്കുന്നവർക്ക് പ്ലസ് ടു, പ്രീഡിഗ്രി, ടിടിസി/ഡിഗ്രി യോഗ്യത മതിയാകും. SC വിഭാഗക്കാർക്കും പൊതുവിഭാഗക്കാർക്കും അപേക്ഷിക്കാം. 


അപേക്ഷ രീതി

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ അതത് ബ്ലോക്ക് /മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസർക്ക് ജൂൺ 10 ന് അകം സമർപ്പിക്കണം. 


ഫോൺ നമ്പർ : 04682322712




എറണാകുളം ജനറൽ ആശുപത്രിയിൽ ടെക്നീഷ്യൻ ഒഴിവുകൾ.


എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 


യോഗ്യത 

സർക്കാർ അംഗീകൃത ഡയാലിസിസ് ടെക്നീഷ്യൻ ഡിഗ്രി/ഡിപ്ലോമ, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം അഭികാമ്യം.

 

അപേക്ഷ രീതി

താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന പകർപ്പ് സഹിതം അപേക്ഷയുമായി ജൂൺ ഒമ്പതിന് രാവിലെ സൂപ്രണ്ടിന്റെ ഓഫീസിൽ വാക് ഇൻ-ഇന്റർവ്യൂവിന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പങ്കെടുക്കുക.



ലൈബ്രേറിയൻ തസ്തികയിൽ നിയമനം.


ചാലക്കുടി പട്ടിക വർഗ്ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ 2022-23 അധ്യയന വർഷത്തിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം.



യോഗ്യത


ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക് അപേക്ഷിക്കാം.


നിയമന കാലാവധി 2025 മാർച്ച് 31 വരെയായിരിക്കും. 



ശമ്പളം


തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 22,000 രൂപ പ്രതിമാസ വേതനം അനുവദിക്കുന്നതാണ്.


പ്രസ്തുത നിയമനം താമസിച്ചു ജോലി ചെയ്യുന്ന സ്വഭാവമുള്ളതായതിനാൽ സ്കൂളുകളിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കണം. 


അപേക്ഷ രീതി


താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്സ് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 30 ന് മുൻപായി ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി - 680 307 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.


ഫോൺ നമ്പർ : 0480 - 2706100.


അധ്യാപക നിയമനം



മലപ്പുറം: ആനക്കോട്ടു പുറം GLP സ്കൂളിൽ LPSA തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 

അപേക്ഷ രീതി 

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി 30/05/2022 തിങ്കളാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരുക.


ലൈഫ് ഗാര്‍ഡ് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ജില്ലയില്‍ ഫിഷറീസ് വകുപ്പ് ജില്ലയില്‍ 2022 വര്‍ഷത്തെ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കടല്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ്ഗാര്‍ഡുകളെ ദിവസവേതനാടിസ്ഥാനത്തില്‍ താല്ക്കാലികമായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 20 വയസ്സിനു മുകളില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം .പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരായിരിക്കണം. ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്ട്സില്‍ നിന്നും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. 


അപേക്ഷാരീതി 


താല്പര്യമുളളവര്‍ മെയ് 27നകം ഫോട്ടോ പതിച്ച ബയോഡാറ്റ, ആധാര്‍കാര്‍ഡ് പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്, പ്രവൃത്തി പരിചയനം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷന്‍, കീഴൂര്‍, കാസര്‍കോട് -671317എന്ന വിലാസത്തിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കാഞ്ഞങ്ങാട് കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. 

ഫോണ്‍ 9747558835.


കമ്പനി സെക്രട്ടറി ഒഴിവ്

എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. 

യോഗ്യത

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം (എ.സി.എസ്), ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. 


ശമ്പള സ്‌കെയില്‍: 22360- 37940/. 

പ്രായപരിധി: 18- 45 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം)


അപേക്ഷാരീതി 

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 20 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 

നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പി ആന്റ് ഇ) അറിയിച്ചു. 

ഫോണ്‍: എറണാകുളം (0484-2312944).



കുടുംബശ്രീ ബസാറിലേയ്ക്ക് - സൂപ്പര്‍വൈസര്‍ കം അക്കൗണ്ടന്റ്, സെയില്‍സ്‌ഗേള്‍ 


കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പാട്ടുരായ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബസാറിലേയ്ക്ക് സൂപ്പര്‍വൈസര്‍ കം അക്കൗണ്ടന്റ്, സെയില്‍സ്‌ഗേള്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

സൂപ്പര്‍വൈസര്‍ കം അക്കൗണ്ടന്റ് (ഒഴിവ് – 1) 


യോഗ്യത : എം കോം/എം.ബി.എ, കമ്പ്യൂട്ടര്‍ – ടാലിയില്‍ പ്രാവിണ്യം. സമാനമേഖലയില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.

പ്രായം (01.01.2022 ന്) 25 നും 45 നും മധ്യേ. 

ശമ്പളം – പ്രതിമാസം ചുരുങ്ങിയത് 15000/- രൂപ. 


സെയില്‍സ്‌ഗേള്‍ (പ്രതീക്ഷിത ഒഴിവ് – 1) 


യോഗ്യത : പ്ലസ് ടു/ തത്തുല്യ യോഗ്യത. പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ടൂവീലര്‍ ഓടിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. 

പ്രായം (01.01.2022ന്) 25നും 40നും മധ്യേ . 

ശമ്പളം പ്രതിമാസം 9000 രൂപ

കോര്‍പ്പറേഷന്‍ പരിധിയിലുളള താമസക്കാര്‍ക്കും പുഴക്കല്‍, ഒല്ലൂക്കര ബ്ലോക്ക് പരിധിയിലുളള താമസക്കാര്‍ക്കും മുന്‍ഗണന. രണ്ട് തസ്തികയിലേയ്ക്കും അപേക്ഷിക്കുന്നവർ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.


അപേക്ഷാരീതി 

വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി.ഡി.എസിന്റെ സാക്ഷ്യപത്രവും,യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷകള്‍ മെയ് 20ന് വൈകീട്ട് 5.00 മണിക്ക് മുന്‍പ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കലക്‌ട്രേറ്റ് രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍ – 680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.



ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് - നിലമ്പൂര്‍


 ജില്ലാ ആശുപത്രിയിലെ വിമുക്തി മിഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനത്തിന് മെയ് 17ന് പകല്‍ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) കൂടിക്കാഴ്ച നടത്തും. 


യോഗ്യത 

എം.എ, എം.എസ്.സി സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

ശമ്പളം :  39500 രൂപയാണ് പ്രതിമാസ വേതനം. 

അപേക്ഷാരീതി 

 ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.

ഫോണ്‍: 0483 2737857.


മഹാരാജാസ് കോളേജില്‍ ഒഴിവുകൾ 

എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 17-ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം.


യോഗ്യത


സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍:- 

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലക്കേഷന്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം. ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ :

അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 

ഓഫീസ് അറ്റന്‍ഡന്റ് :

പ്ലസ്  ടു തലത്തില്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. പാര്‍ട്ട് ടൈം ക്‌ളര്‍ക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള കമ്പ്യൂട്ടര്‍ പരിഞ്ജാനം.


മേട്രണ്‍ തസ്തികയിലേക്ക് നിയമനം

എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ മേട്രണ്‍ (വനിത) തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. 


യോഗ്യത 

ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മേട്രണ്‍ തസ്തികയില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 

പ്രായപരിധി 18 മുതൽ 41 വരെ. നിയമാനുസൃത വയസിളവ് ബാധകം. ഭിന്നശേഷിക്കാരും പുരുഷന്മാരും അര്‍ഹരല്ല.


അപേക്ഷാരീതി 

നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസൽ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 16ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് : 0484 2422458



ക്ലാർക്ക്  ഒഴിവ്


സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ ഒരു ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്. 


യോഗ്യത 

50 വയസിൽ കവിയാത്തവരും (01 മെയ് 2022 ന് ) ആർമി / നേവി / എയർഫോഴ്‌സ് ഇവയിലെതെങ്കിലും കുറഞ്ഞത് 15 വർഷത്തെ ക്ലറിക്കൽ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുമുള്ളവർക്ക് അപേക്ഷിക്കാം. നിയമനം എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും.


അപേക്ഷാരീതി 

വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫയർ, കേരള സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി – 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ May 15 ന് വൈകിട്ട് 5 നകം തപാലിലോ kexcon@yahoo.co.in ലോ ലഭിക്കണം. 

ഫോൺ: 0471 2320771/2320771.



മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്  നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്റെ കൂട്, വണ്‍ഡേ ഹോം എന്നീ സ്ഥാപനങ്ങളിലെ മള്‍ട്ടി ടാസ്‌കിംഗ് ജീവനക്കാരുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത 

തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസമാക്കിയ എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നതിന് സന്നദ്ധയായിരിക്കണം. അധിക യോഗ്യതയുള്ളവര്‍, പ്രവൃത്തി പരിചയമുള്ളവര്‍, വകുപ്പിന് കീഴിലുള്ള ഹോമുകളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. 


അപേക്ഷാരീതി

ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷകള്‍ മെയ് 13 ന് മുന്‍പായി ലഭിക്കത്തക്ക വിധം അയക്കണമെന്ന് ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസര്‍ അറിയിച്ചു. വിലാസം-ജില്ലാ വനിതാ ശിശു വികസന ഓഫീസ്, വി.ടി.സി കോമ്പൗണ്ട്, പൂജപ്പുര, തുരുവനന്തപുരം. 

ഫോണ്‍- 0471 2969101.



പ്രോജക്ട് അസിസ്റ്റന്റ് നിയമനം


ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രധനകാര്യകമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ ജിയോടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കും.

പ്രായപരിധി :

2021 ജനുവരി ഒന്നിന് 18 നും 30 നുമിടയില്‍. (പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും.) 

വിദ്യാഭ്യാസ യോഗ്യത : 

സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം.

അല്ലെങ്കില്‍ 

കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും, ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. 

അപേക്ഷാരീതി

മെയ് 13 ന് വൈകിട്ട് അഞ്ചിന് മുമ്പായി സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ/തപാല്‍മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കാം. 

ഫോണ്‍ : 0468-2360462, 8281040524.


റിസോഴ്‌സ് പേഴ്‌സൺ നിയമനം 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതി വഴി നടപ്പിലാക്കുന്ന ഓ.ആർ.സി പദ്ധതിയുടെ 2022-23 അധ്യായന വർഷത്തെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത 

ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിൽ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിരുദം, രണ്ട് വർഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന കുട്ടികളുടെ മേഖലയിൽ പ്രവൃത്തിക്കാനുള്ള കഴിവും അഭിരുചിയും താല്പര്യവുമുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം.

കൈകാര്യം ചെയ്യുന്ന സെഷനുകൾക്കനുസരിച്ച് ഹോണറേറിയം നൽകും. 

പ്രായപരിധി : 2022 ഏപ്രിൽ ഒന്നിന് 40 വയസ് കവിയരുത്. 

അപേക്ഷാരീതി

അപേക്ഷകർ ജനനതീയതി, യോഗ്യത, താമസസ്ഥലം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. താൽപര്യമുള്ളവർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ടി.സി.42/1800, opposite LHO SBI, പൂജപ്പുര-695012, തിരുവനന്തപുരം, എന്ന വിലാസത്തിൽ തപാൽ മുഖേന 12.05.2022 വൈകിട്ട് 5നു മുമ്പായി അപേക്ഷിക്കണം.

ഫോൺ: 0471-2345121