Type Here to Get Search Results !

Safety And Fireman Vacancies in Ernakulam - Freshers Jobs in Kerala

Safety And Fireman Vacancies in Ernakulam - Freshers Jobs in Kerala


എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലെ സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിലേക്ക് പട്ടികജാതി വിഭാഗങ്ങളിൽ പെട്ടവർക്ക് കരാറടിസ്ഥാനത്തിൽ ഒഴിവുകൾ നിലവിലുണ്ട്. 


വിദ്യാഭ്യാസ യോഗ്യത 

അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമോ സർക്കാർ അംഗീകരിച്ച മൂന്നുവർഷത്തെ ഡിപ്ലോമയോ വേണം. 

ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്ങിൽ അഡ്വാൻസ്ഡ് ഡിപ്ലോമയോ അല്ലെങ്കിൽ സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷനിൽ നിന്നുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻഡസ്ട്രിയൽ ഇൻസ്ട്രമെന്റേഷൻ ആൻഡ് ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ഉള്ളവർക്കോ അപേക്ഷിക്കാം .

 


മറ്റു യോഗ്യതകൾ 


ഉയരം 165 സെന്റീമീറ്റർ , ഭാരം 50 കിലോഗ്രാം, നെഞ്ചളവ് വികസിപ്പിക്കുമ്പോൾ 86 സെന്റീമീറ്റർ, വികസിപ്പിക്കാതെ 81 സെന്റീമീറ്റർ. പൂർണ്ണ കാഴ്ചശക്തി ഉണ്ടാകണം. 



അപേക്ഷ രീതി 

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 27 ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. 



പ്രായപരിധി 


18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം  . നിയമാനുസൃത വയസ്സിളവ് അനുവദനീയം. 



കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായോ ഫോൺ നമ്പറിലോ ബന്ധപ്പെടണം.


  ഫോൺ നമ്പർ : 04842422458



below fold

bottom ad

new display theme